Monday, August 31, 2015

സ്നേഹം

  
"സ്നേഹംമരിക്കരുത്  നമുക്കു ജീവിക്കണം, സ്നേഹം ഉദാത്തമാണ്, അത് അമൂല്യമാണ്. സ്നേഹം, ആര്‍ദ്രത, കരുണ ഇവയെല്ലാം വറ്റിപ്പോയിരിക്കുന്നു ഇന്നത്തെ ന്യൂ ജനരേഷന്റെ ഹ്രദയത്തില്‍ നിന്നും. അത് വീണ്ടെടുക്കണം. സ്വന്തം കുടുംബത്തില്‍ സ്നേഹ വിപ്ലവം നടത്തി അതിനു തുടക്കം കുറിക്കണം" കവല പ്രസംഗം പൊടിപൊടിക്കുകയാണ്. ഒരു മഴ തോര്‍ന്നത് പോലെ അയാളുടെ പ്രസംഗം അവസാനിച്ചു. ജനങ്ങളെല്ലാം പിരിഞ്ഞ് പോയി. പെട്ടന്ന് വ്രദ്ധസധനത്തിലേക്ക് വണ്ടി വിടണം അടുത്ത മാസത്തെ അമ്മയുടെ ചിലവിനുള്ള പൈസ കൊടുക്കാന്‍ അയാള്‍ ഡ്രൈവറോട് പറഞ്ഞു.

Tuesday, August 18, 2015

സദാചാരം

                                                        

     അയാളാണ് ആദ്യം പറഞ്ഞത്, നമുക്കൊരു സദാചാര കമ്മിറ്റി ഉണ്ടക്കണം, നാട്ടില്‍  നടക്കുന്ന അനാചാരങ്ങള്‍ ഒരു പരിധി വരെ തടയിടാന്‍ കഴിഞ്ഞാലോ, എല്ലാവരും അയാളുടെ അഭിപ്രായത്തെ പിന്തുണച്ചു.കമ്മിറ്റിയുടെ കണ്‍വീനര്‍ അയാള്‍ തന്നെ ആവട്ടെ സദസ്സില്‍ നിന്നും ആരോ ഒരാള്‍ വിളിച്ചുപറഞ്ഞു.അയാള്‍ കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടു.നാടിന്‍റെ നല്ല നാളെ സ്വപ്നം കണ്ട് എല്ലാവരും  വീട്ടിലേക് പിരിഞ്ഞ് പോയി. അയാള്‍ നേരെ പോയത് അടുത്തുള്ള മദ്യ ഷോപ്പിലേക്ക് ആയിരുന്നു.